വൈദികര്‍ക്ക് ആത്മീയനവീകരണമാണ് ഉണ്ടാവേണ്ടത്, കെട്ടിപ്പടുക്കലുകളല്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറ

വത്തിക്കാന്‍ സിറ്റി: വൈദികര്‍ക്ക് ആത്മീയനവീകരണമാണ് ഉണ്ടാവേണ്ടതെന്നും അതൊരിക്കലും സ്ട്രച്ചറല്‍ മാറ്റ്ങ്ങളിലൂടെയല്ല സംഭവിക്കേണ്ടതെന്നും കര്‍ദിനാള്‍ റോബര്‍ട്ട്‌സാറ. ക്രിസ്തു ഒരിക്കലും സ്ട്രച്ചറുകള്‍ക്ക് രൂപം നല്കിയില്ല. സംഘടനകളും കെട്ടിടങ്ങളും അത്യാവശ്യമാണെന്ന് ഞാനൊരിക്കലും പറയില്ല.

ഓര്‍ഗനൈസേഷനുകള്‍ സമൂഹത്തിന് ഗുണകരമാണ്. എന്നാല്‍ ഒന്നാം സ്ഥാനം അവയ്ക്കായിരിക്കരുത്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ പ്രഥമവും പ്രധാനവുമായ സംഗതിയായി ക്രിസ്തു പറയുന്നത് മാനസാന്തരപ്പെടുക, സുവിശേഷത്തില്‍ വിശ്വസിക്കുക എന്നാണ്. വൈദികര്‍ തങ്ങളുടെ ഈ ദൗത്യം വീണ്ടും കണ്ടെത്തേണ്ടത് ലോകത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യമായി മാറിക്കൊണ്ടാണ്. വൈദികരോ സമൂഹമോ ദൈവത്തിലേക്ക് നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകും. സുവിശഷം കൊണ്ട് ഹൃദയത്തിന് മാറ്റമുണ്ടാവുന്നില്ലെങ്കില്‍ രാ്്ഷ്ട്രീയത്തിനോ സാമ്പത്തികശാസ്ത്രത്തിനോ മാറ്റം സംഭവിക്കുകയില്ല, മനുഷ്യബന്ധങ്ങളിലും മാറ്റമുണ്ടാവില്ല. ക്രിസ്തുവാണ് നമ്മുടെ സമാധാനം.

ഫോര്‍ എറ്റേര്‍നിറ്റി: മെഡിറ്റേഷന്‍സ് ഓണ്‍ ദ ഫിഗര്‍ ഓഫ് ദ പ്രീസ്റ്റ് എന്ന പുസ്തകത്തിലാണ് കര്‍ദിനാള്‍ സാറ ഈ ചിന്തകള്‍ പങ്കുവച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയില്‍ മാത്രമാണ് പുസ്തകം ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ദ ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റ്‌സിന്റെ തലവനായി ആറുവര്‍ഷം പദവി വഹിച്ച കര്‍ദിനാള്‍ സാറ ഫെബ്രുവരിയിലാണ് തല്‍സ്ഥാനത്ത് നിന്ന് വിരമിച്ചത്.

76 കാരനായ ഇദ്ദേഹം ഘാന സ്വദേശിയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.