Wednesday, January 15, 2025
spot_img
More

    കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് കാണാനായി കാത്തിരിക്കുന്നു: കാര്‍ലോ അക്യൂട്ടിസിന്റെ അമ്മ സംസാരിക്കുന്നു

    കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് അമ്മ അന്റോണിയോ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്റോണിയ സാല്‍സാനോ അക്യൂട്ടിസ്. മകനെ വിശുദ്ധനായി വളര്‍ത്താന്‍ താന്‍പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ലെന്നും അമ്മ പറയുന്നു സാധാരണ ഏതൊരു മാതാപിതാക്കളും നല്കുന്നതുപോലെ മകന് നല്ല വിദ്യാഭ്യാസം നല്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്.

    കിന്റര്‍ഗാര്‍ട്ടനില്‍ പോയതുമുതല്ക്കാണ് കാര്‍ലോയ്ക്ക് മതപരമായ വിദ്യാഭ്യാസം കിട്ടിയത്. മകനെ മാമ്മോദീസാ മുക്കിയെങ്കിലും താന്‍ മതപരമായ വിശ്വാസത്തിലല്ല വളര്‍ന്നുവന്നത്. പ്രഥമ ദിവ്യകാരുണ്യസ്വീകരണദിവസമാണ് ആദ്യമായി വിശുദ്ധ കുര്‍ബാനയില്‍പങ്കെടുത്തത്. രണ്ടാമത്തേത് സ്ഥൈര്യലേപന ദിവസമായിരുന്നു. മൂന്നാമത്തേത് വിവാഹദിനത്തിലും. പക്ഷേ മകന്‍ എന്നെ എല്ലാം പഠിപ്പിച്ചു.

    ചെറുപ്രായം മുതല്‌ക്കേ അവന്‍ വലിയ ഭക്തിയുള്ളവനായിരുന്നു. ദേവാലയത്തിലെത്തിയാല്‍ ഏറ്റവും മുമ്പിലായിരിക്കും നിലയുറപ്പിക്കുക. ദിവ്യകാരുണ്യത്തോട് അന്നുമുതല്‌ക്കേ വല്ലാത്ത സ്‌നേഹമായിരുന്നു അവന്. അതുപോലെ മാതാവിന് മുമ്പില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതും പതിവായിരുന്നു. നാലരവയസുമുതല്‍ ബൈബിളും വിശുദ്ധരുടെ ജീവചരിത്രവും വായിച്ചുതുടങ്ങി.

    ഒമ്പതാം വയസില്‍ കമ്പ്യൂട്ടര്‍സംബന്ധമായ പുസ്തകവായനആരംഭിച്ചു.പ്രോഗ്രാമുകള്‍ ചെയ്യാനും പഠി്ച്ചു. പകഷേ അവയൊന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ പ്രശസ്തിക്കോ വേണ്ടിയായിരുന്നില്ല. സ്വര്‍ഗ്ഗം മഹത്വപ്പെടണം എന്നതുമാത്രമായിരുന്നു അവന്റെ ആശ. ലൂക്കീമിയമൂലംവേദന അനുഭവിക്കുമ്പോഴും പരാതികളൊന്നും ഉണ്ടായിരുന്നില്ല. തന്നെക്കാള്‍ സഹിക്കുന്നവര്‍ ഒരുപാടുള്ളപ്പോള്‍ തന്റേതൊന്നും സഹനമല്ലെന്നായിരുന്നു അവന്റെ മട്ട്. സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ പാകമായ ഫലമായിരുന്നു അവന്‍. അസാധാരണമായ വിശുദ്ധിയും നന്മയും അവനുണ്ടായിരുന്നു.

    അവന്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് തീരെ ചെറിയൊരു സംശയം പോലുമുണ്ടായിരുന്നില്ല. വിശുദ്ധനായി പ്രഖ്യാപിക്കാനായി ഇനിയൊരു അത്ഭുതം കൂടി വേണം. ഒരുപാട് അത്ഭുതങ്ങള്‍ അവന്റെ മാധ്യ്സ്ഥതയില്‍ നടക്കുന്നുണ്ട്, സമയത്തിന്റെ പൂര്‍ണ്ണതയില്‍ സഭ അതെല്ലാം വിലയിരുത്തുമെന്നാണ് പ്രതീക്ഷ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!