കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ച് അമ്മ എഴുതിയ പുസ്തകം ഇംഗ്ലീഷില്‍

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ച് കാര്‍ലോയുടെ അമ്മ അന്റോണിയോ സാല്‍സാനോ അക്യൂട്ടിസ് എഴുതിയ പുസ്തകം ഇംഗ്ലീഷില്‍ പുറത്തിറങ്ങി. മൈ സണ്‍ കാര്‍ലോ: കാര്‍ലോ അക്യൂട്ടിസ് ത്രൂ ദ ഐസ് ഓഫ് ഹിസ് മദര്‍ എന്നാണ് പുസ്തകത്തിന്റെ പേര്. മകന്റെ സ്വകാര്യജീവിതവും അവസാനനാളുകളുമാണ് ഈ കൃതിയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്.

2006 ല്‍ ലൂക്കീമിയ ബാധിതനായി കാര്‍ലോ മരണമടയുമ്പോള്‍ വെറും 15 വയസായിരുന്നു പ്രായം. 2022 ഒക്ടോബറില്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ ഭാഷയിലുള്ള പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് ഇത്്.

ക്രിസ്തുവുമായി ഏറെ അടുപ്പവും സ്ഥിരവുമായി നില്ക്കുന്ന ബനധം കാര്‍ലോയ്ക്കുണ്ടായിരുന്നു. ഇതുതന്നെയായിരുന്നു കാര്‍ലോയുടെ രഹസ്യവും. മറ്റുള്ളവരും ഇതുപോലെ ക്രിസ്തുവുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും കാര്‍ലോ ആഗ്രഹിച്ചു.. ക്രിസ്തുവുമായി എല്ലാവര്‍ക്കും ഇത്തരത്തിലുളള ബന്ധം സ്ഥാപിക്കാന്‍സാധിക്കുമെന്നും കാര്‍ലോ വിശ്വസിച്ചിരുന്നു. അന്റോണിയോ ഒരു അഭിമുഖത്തില്‍ കാര്‍ലോയുടെ വിശുദ്ധിയുടെ രഹസ്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.