“മാതാവിന്റെ പ്രത്യക്ഷീകരണം കത്തോലിക്കാസഭയിലേക്ക് വഴി തുറന്നു”എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ലൈനും ആംഗ്ലിക്കന്‍ ബിഷപ്പുമായ ഗാവിന്‍ ആഷെന്‍ഡര്‍ കത്തോലിക്കാ സഭയിലേക്ക്

‘…

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ലൈനും ആംഗ്ലിക്കന്‍ ബിഷപുമായ ഗാവിന്‍ ആഷെന്‍ഡെന്‍ ഈ ഡിസംബര്‍ 22 ന് കത്തോലിക്കാ സഭാംഗമാകും. ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബെറി കത്തീഡ്രലില്‍ വച്ച് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ക്ക് ഡേവീസായിരിക്കും ഇദ്ദേഹത്തെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത്.

2008 മുതല്‍ 2017വരെ എലിസബത്ത് രാജ്ഞിയുടെ ചാപ്ലെയനായിരുന്നു. ബിബിസി പോലെയുള്ള മാധ്യമങ്ങളിലെ കമന്റേറ്ററുമായിരുന്നു. ഗാവിന്റെ ഭാര്യ ഹെലെന്‍ രണ്ടുവര്‍ഷം മുമ്പ് കത്തോലിക്കാസഭാംഗമായിരുന്നു.

ഗരബന്ധാളില്‍ നടന്ന മാതാവിന്റെ പ്രത്യക്ഷീകരണമാണ് തന്നെ കത്തോലിക്കാസഭയിലേക്ക് ആകര്‍ഷിച്ച മൂന്നു കാരണങ്ങളില്‍ ഒന്നാമത്തേത് എന്ന് അദ്ദേഹം പറയുന്നു. ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാവിശ്വാസം സ്വീകരിച്ച കര്‍ദിനാള്‍ ന്യൂമാന്‍ ഇന്ന് വിശുദ്ധപദവിയിലാണ്.

ന്യൂമാന്റെ അനുഭവവും ജീവിതവും തന്നെ സ്വാധീനിച്ചതായും ഗാവിന്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.