ബാംഗ്ലൂര്‍: സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് കന്യാസ്ത്രീ മരിച്ചു. 73 കാരിയായ സിസ്റ്റര്‍ ജൂസിന പുലിക്കോട്ടിലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡൊമിനിക്കന്‍ സഭാംഗമാണ്. അവധിക്ക് പോയി വീട്ടില്‍ നിന്ന് മടങ്ങുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.
തനിക്ക് ഇറങ്ങേണ്ട സ്റ്റേഷന് തൊട്ടുമുമ്പാണ് സിസ്റ്റര്‍ ട്രെയിനില്‍ നിന്ന് വീണത്. വാതില്ക്കല്‍ നിന്ന് സ്റ്റേഷന്‍ ഏതെന്ന് നോക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാണെന്നാണ് കരുതുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവം എന്ന് കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഓഫ് ഇന്ത്യ പ്രസിഡന്റ് സിസ്റ്റര്‍ എം നിര്‍മാലിനി പ്രതികരിച്ചു.