കത്തോലിക്കാസഭയിലെ പ്രാരംഭ കൂദാശകള്‍ ഏതൊക്കെയാണെന്നറിയാമോ?

മാമ്മോദീസാ, സ്ഥൈര്യലേപനം,കുര്‍ബാന എന്നീ മൂന്നു കൂദാശകളാണ് കത്തോലിക്കാസഭയിലെ പ്രാരംഭ കൂദാശകള്‍ അഥവാ പ്രവേശകകൂദാശകള്‍. ഒരു വ്യക്തി ക്രൈസ്തവ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് ഈ മൂന്നു കൂദാശകളുടെ ഔപചാരികമായ സ്വീകരണത്തിലൂടെയാണ്.

മാമ്മോദീസായിലൂടെ വിശ്വാസികള്‍ വീണ്ടും ജനിക്കുന്നു, സ്ഥൈര്യലേപനത്തിലൂടെ ശക്തരാക്കപ്പെടുന്നു.വിശുദ്ധ കുര്‍ബാനയിലൂടെ ജീവന്റെ ഭക്ഷണംസ്വീകരിക്കുന്നു.

അങ്ങനെ ഈ കൂദാശകള്‍ ക്രൈസ്തവ ജീവിതത്തിന് മുഴുവന്‍ അടിസ്ഥാനമിടുന്നു. അതുകൊണ്ടാണ് ഇവയെ പ്രാരംഭ കൂദാശകള്‍ അഥവാ പ്രവേശകകൂദാശകള്‍ എന്ന്പറയുന്നത്. ഈ മൂന്നു കൂദാശകളുടെയും സ്വീകരണത്തിലൂടെ മാത്രമേ ക്രൈസ്തവ ജീവിതം പൂര്‍ണ്ണമാകുകയുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.