ചാള്‍സ് രാജാവിന് കാന്‍സര്‍; പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്

ലണ്ടന്‍: ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിംങ് ഹാം കൊട്ടാരത്തില്‍ നിന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനമുണ്ടായത്. അദ്ദേഹം ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്ക് വിധേയനായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചാള്‍സ് രാജാവിന് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. വെസ്റ്റ് മിന്‍സ്റ്ററിലെ കര്‍ദിനാളാണ് ഇദ്ദേഹം.

ചാള്‍സ് രാജാവിന്റെ രോഗവിവരം തന്നെ ദു:ഖിതനാക്കിയിരിക്കുകയാണെന്നും ഇ്ംഗ്ലണ്ട് ആന്റ് വെയില്‍സിലെ മുഴുവന്‍ കത്തോലിക്കാസമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ താങ്കള്‍ക്കുണ്ടെന്നും എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ തന്റെ കുറിപ്പില്‍ പറയുന്നു.

ഏതുതരം കാന്‍സറാണ് പിടികൂടിയിരിക്കുന്നതെന്ന് ബെക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ളകുറിപ്പ് വ്യക്തമാക്കുന്നില്ല.പ്രോസ്റ്ററേറ്റ് കാന്‍സറാണ് രാജാവിനെന്നാണ് നിഗമനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.