ശിശുസഹജമായ പ്രത്യാശയോടെ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ശിശുക്കള്‍ നിഷ്‌ക്കളങ്കരാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രാര്‍ത്ഥനകളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം ശിശുസഹജമായ നിഷ്‌ക്കളങ്കതയുണ്ട്. ശിശുസഹജമായ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കാതെപോവുകയില്ല. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന പോലെ തന്നെ പ്രവര്‍ത്തനങ്ങളിലും നിഷ്‌ക്കളങ്കതയുണ്ടായിരിക്കണമെന്ന് മാത്രം. ശിശുക്കള്‍ എല്ലാം വിശ്വസിക്കുന്നുണ്ട്. അവര്‍ ഒന്നിനെയും അവിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് മൂല്യമുള്ളത്. ശിശുസഹജമായ പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന് വില കല്പിക്കുന്നത്.സങ്കീര്‍ത്തനങ്ങളില്‍ ശിശുസഹജമായ പ്രത്യാശയോടെ പ്രാര്‍ത്ഥിക്കാവുന്ന ഒരു പ്രാര്‍ത്ഥനയുണ്ട് 131 ാം സങ്കീര്‍്ത്തനമാണ് അത്. സങ്കീര്‍ത്തനഭാഗങ്ങളിലേക്ക്:

കര്‍ത്താവേ എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ നയനങ്ങളില്‍ നിഗളമില്ല. എന്റെ കഴിവില്‍ക്കവിഞ്ഞ വന്‍കാര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല. മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെതന്നെ ശാന്തനാക്കി ശാന്തമായി ഉറങ്ങുന്ന ശിശുവിനെപോലെയാണ് എന്റെ ആത്മാവ്. ഇസ്രായേലേ ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.