വത്തിക്കാന്‍ സിറ്റി: പീഡാസഹനങ്ങളിലൂടെയും മരണത്തിലൂടെയും ക്രിസ്തു സ്വാര്‍ത്ഥതയുടെയും വ്യക്തിനിഷ്ഠതയുടെയും അടിമത്തത്തില്‍ നിന്ന് കുടുംബങ്ങളെ രക്ഷിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മള്‍ സ്വീകരിക്കുന്നതെന്തോ് അതാണ് സ്വാതന്ത്ര്യം. പലതരത്തിലുള്ള വ്യവസ്ഥകളോടെയാണ് നാം ഓരോരുത്തരും ജനിച്ചുവീഴുന്നത്. പ്രത്യേകമായും സ്വാര്‍ത്ഥതയുടെ പ്രവണത നാം പ്രകടമാക്കുകയും ചെയ്യുന്നു. നാം നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതൊരുതരം അടിമത്തമാണ്.ഇതില്‍ നിന്നാണ് യേശുക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നത്. ലോക കുടുംബസംഗമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.
പൗലോസ് ശ്ലീഹ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനം ഉ്ദ്ധരിച്ചുകൊണ്ടാണ് പാപ്പ സന്ദേശം നല്കിയത്. സ്വാതന്ത്ര്യത്തെ ഇന്നത്തെകാലത്തെ ജനംവളരെ പ്രധാനപ്പെട്ടതായിട്ടാണ് കാണുന്നത്.എല്ലാവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എന്നിട്ടും മഹത്തായ സ്വാതന്ത്ര്യത്തിന്റെ അഭാവം പലരും അനുഭവിക്കുന്നു. ആന്തരിക സ്വാതന്ത്ര്യമാണ് അത്. ദൈവത്തിന്റെ കൃപയാല്‍ എല്ലാ ദമ്പതികളും കുടുംബജീവിതം പണിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
കുടുംബമാണ് സ്‌നേഹം പഠിക്കുന്ന ആദ്യത്തെ സ്ഥലമെന്ന് മറന്നുപോകരുതെന്നും പാപ്പ പറഞ്ഞു.