1925 മുതല്ക്കാണ് ആഗോളസഭയില്‍ ക്രിസ്തുരാജത്വതിരുനാള്‍ ആചരണം ആരംഭിച്ചത്.പതിനൊന്നാം പിയൂസ് മാര്‍പാപ്പയായിരുന്നു ഈ ദിനാചരണം പ്രഖ്യാപിച്ചത്. ക്രിസ്തുവില്‍ നിന്ന് അകന്നുനില്ക്കുന്നവരെല്ലാം ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത ഓര്‍മ്മിപ്പിക്കാനായിട്ടായിരുന്നു മാര്‍പാപ്പ ഈ ദിനാചരണം പ്രഖ്യാപിച്ചത്. അദ്ദേഹം തന്നെയാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ചതും.
ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയായിരുന്നു ക്രിസ്തുരാജതിരുനാള്‍ ആദ്യകാലങ്ങളില്‍ ആചരിച്ചിരുന്നത്. 1969 ലെ കലണ്ടര്‍ പരിഷ്‌ക്കരണത്തിന് ശേഷം ആരാധന ക്രമ കലണ്ടര്‍ അനുസരിച്ച് അവസാന ഞായറാഴ്ചയായി ഇതിന്റെ ആചരണം. അതനുസരിച്ച് നവംബര്‍ 20 നും 26 നും ഇടയ്ക്കുളള ഞായറാഴ്ചയാണ് ക്രിസ്തുരാജത്വ തിരുനാളായി ആചരിക്കുന്നത്. അതനുസരിച്ച് ഈ വര്‍ഷത്തെ ക്രിസ്തുരാജത്വതിരുനാള്‍ നാളെയാണ് ആചരിക്കുന്നത്.
ഈ തിരുനാള്‍ ആഘോഷ വേളയില്‍ ക്രിസ്തുവിനെ നമുക്ക് നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. ഈശോയേ അവിടുന്ന് എന്റെ ജീവിതത്തില്‍ രാജാവായി വാഴണമേ എന്ന് പ്രാര്‍ത്ഥിക്കാം.
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്തുരാജത്വ തിരുനാള്‍ മംഗളങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നേരുകയും ചെയ്യുന്നു.