ക്രിസ്തുമതം സ്വീകരിച്ച കുടുംബത്തിന് സാമൂഹികവിലക്കും മര്‍ദ്ദനവും

ജാര്‍ഖണ്ഡ്: ക്രിസ്തുമതം സ്വീകരിച്ച കുടുംബത്തിന് സാമൂഹികവിലക്കും കുടുംബാംഗങ്ങള്‍ക്ക് മര്‍ദ്ദനവും. സമാധാനലംഘനത്തിനും പൊതുസമൂഹത്തിന്റെ ശാന്തത തകര്‍ത്തതിനും പോലീസ് കുറ്റം ചുമത്തുകയും ചെയ്തു.

ഖാല ഗ്രാമത്തില്‍ ജീവിക്കുന്ന ആഷ കോര്‍വാ എന്ന യുവതിക്കാണ് ശാരീരികമര്‍ദ്ദനവും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലും നേരിടേണ്ടിവന്നത്. മൂന്നും ആറും വയസുള്ള മക്കളുടെ അമ്മയായ ആശ കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്തുമതം സ്വീകരിച്ചത്. ആ മാസം അവസാനത്തോടെ തന്നെ അവര്‍ക്ക്‌നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടിയും വന്നു.തങ്ങളുടെ ഫോട്ടോയെടുക്കുകയും മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. പോലീസ് വെറും കാഴ്ചക്കാരായി നോക്കിനിന്നു. ആഷ പറയുന്നു.

പാതിരാത്രിയോടെയായിരുന്നു സംഘം ചേര്‍ന്ന ആക്രമണം. ഭര്‍ത്താവിനും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും വരെ മര്‍ദ്ദനം ഏല്‌ക്കേണ്ടിവന്നു. ഇതിന് പുറമെയാണ് പോലീസ് ഭര്‍ത്താവിനും തനിക്കും നേരെ 107 ചുമത്തിയതെന്നും ആഷ ആരോപിച്ചു.

കോര്‍വ സമൂഹത്തിലെ നാല്പതോളം പേര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വിശുദ്ധവാരത്തില്‍ പോലും അവര്‍ക്ക് പരസ്യമായ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.