ക്രൈസ്തവ ഐക്യം പുന: സ്ഥാപിക്കുന്നത് ഇന്നത്തെ ലോകത്തിന്റെ അടിയന്തിര മുന്‍ഗണന: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യം പുന:സ്ഥാപിക്കുന്നത് ഇന്നത്തെ ലോകത്തിന്റെ അടിയന്തിര മുന്‍ഗണനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍പാത്രിയാര്‍ക്ക ബര്‍ത്തലോമിയ ഒന്നാമന് എഴുതിയ കത്തിലാണ് പാപ്പ ഇക്കാര്യംവ്യക്തമാക്കിയത്.

കത്തോലിക്കരും ഓര്‍ത്തഡോക്‌സ്‌ ക്രൈസ്തവരും പൂര്‍ണ്ണ ഐക്യത്തിലേക്ക് വരാന്‍ ദൈവത്തിന്റെ സമയത്ത് ഒരേ മേശയില്‍ നിന്ന്ഒരുമിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുളള അന്വേഷണംആരംഭിച്ചതിന് പാപ്പ കത്തില്‍ നന്ദി അറിയിച്ചു. ക്രൈസ്തവര്‍ ഒരുമിച്ച് ഐക്യത്തിലാകണം എന്നത് ദൈവത്തിന്റെ മാത്രം ആ്ഗ്രഹമല്ലെന്നും ഇന്നത്തെ ലോകത്തിന്റെ അടിയന്തിര മുന്‍ഗണനയാണ് അതെന്നും പാപ്പ പറഞ്ഞു.

ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിക്കാനുള്ള പൊതുതീയതി കണ്ടെത്തുന്നതില്‍ തന്റെ പൂര്‍ണ്ണ പിന്തുണയും കഴിഞ്ഞ മാസം പാത്രിയാര്‍ക്ക ബര്‍ത്തലോമിയ വ്യക്തമാക്കിയിരുന്നു. സഭാപ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടന്നുവരികയാണെന്നും പാത്രിയാര്‍ക്ക അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍പൊതുധാരണ 2025 ഓടെ നടക്കുമെന്നാണ് കരുതപ്പെടുന്നത്. നിഖ്യാസൂനഹദോസിന്റെ 1700 ാമത് വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൊതുഈസ്റ്റര്‍ ആഘോഷത്തിനുളള തിരി തെളിയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.