മറ്റൊരു മരിയ ഗൊരേത്തി കൂടി; ക്രിസ്തീന മ്രാഡ് കാമ്പോസ് വാഴ്ത്തപ്പെട്ടവളായി

വത്തിക്കാന്‍ സിറ്റി: മരിയ ഗൊരേത്തിയുടെ മാതൃകയില്‍ ജീവത്യാഗം സംഭവിച്ച ഇസബേല്‍ ക്രിസ്തീന മ്രാഡ് കാമ്പോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കന്യകാത്വം സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തേറ്റാണ് ക്രി്‌സ്തീന മരണമടഞ്ഞത്.

1982 സെപ്തംബര്‍ ഒന്നിനായിരുന്നു ഈ ദാരുണസംഭവം. മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ക്രിസ്തീനയെ മൗറീലിയോ അല്‍മെയിഡ എന്ന വ്യക്തിയാണ് ആക്രമിച്ചത്. ആക്രമണത്തെ ചെറുത്തുനിന്ന ക്രിസ്തീനയെ മൗറീലിയൊ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

പതിനഞ്ച് കുത്തുകള്‍ ആ ശരീരത്തിലേറ്റിട്ടുണ്ടായിരുന്നു. ബ്രസീല്‍ സ്വദേശിനിയാണ്.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.