ക്രൈസ്തവര്‍ സമാധാനസ്ഥാപകരാകണം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ക്രൈസ്തവര്‍ സമാധാനസ്ഥാപകരാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രൈസ്തവര്‍ സമാധാനസ്ഥാപകരാകാനുള്ള തങ്ങളുടെ വിളി തിരിച്ചറിയണം. അവര്‍ ഐക്യം വളര്‍ത്തിയെടുക്കുന്നതില്‍ നിന്ന് ഒരിക്കലും പുറകോട്ട് പോകരുത്. അനീതികള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും പ്രത്യേകിച്ച് യുദ്ധങ്ങള്‍ക്ക് ഇരകളായവര്‍ക്കും നീതി ലഭ്യമാക്കാനുുള്ള പരിശ്രമങ്ങളില്‍ മുന്നോട്ട് പോകാനും അവരോട് തങ്ങളുടെ സാമീപ്യം അറിയിക്കാനും നമുക്ക് കടമയുണ്ട്. ഫിന്‍ലാന്റില്‍ നിന്നുള്ള എക്യുമെനിക്കല്‍പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ഫിന്‍ലന്റില്‍വച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഹെന്റിയുടെ തിരുനാളിനോട്അനുബന്ധിച്ചാണ് പതിവുപോലെ ഫിന്‍ലാന്റില്‍ നിന്നുള്ള സംഘം വത്തിക്കാനിലെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.