എല്ലാ ക്രൈസ്തവപ്രാര്‍ത്ഥനകളുടെയും ആചാര്യന്‍ ആരാണെന്നറിയാമോ?

ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ആചാര്യനോ? സംശയിക്കേണ്ട ക്രൈസ്തവപ്രാര്‍ത്ഥനകള്‍ക്ക് ഒരു മാസ്റ്ററുണ്ട്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പ്രാര്‍ത്ഥനയിലെ മികച്ച രീതി ഏതാണെന്നും പഠിപ്പിക്കുകയാണ് ഈ ആചാര്യന്‍ ചെയ്യുന്നത്.

ക്രൈസ്തവപ്രാര്‍ത്ഥനകളിലെ ഈ ആചാര്യന്‍ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണല്ലോ ശിഷ്യന്മാരുടെ ജീവിതത്തില്‍ ആന്തരികമായ പരിവര്‍ത്തനമുണ്ടായത്.

അതുകൊണ്ട് പ്രാര്‍ത്ഥനാജീവിതത്തില്‍ കൂടുതല്‍ മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ സാമീപ്യം തേടുക. അവിടുത്തെ ശിഷ്യത്വം തേടുക. പരിശുദ്ധാത്മാവിന് മുമ്പില്‍ ഹൃദയംതുറക്കുകമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.