മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരാണോ ക്രൈസ്തവര്‍? ഒരിക്കലുമല്ല. എന്നാല്‍ ഇന്ന് ചില സംഭവവികാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നതിലൂടെ അത്തരമൊരു ധാരണ പ്രബലമായിട്ടുണ്ട്. സത്യത്തില്‍ മറ്റെല്ലാ മതങ്ങളോടും തികഞ്ഞ ആദരവ് തന്നെയാണ് കത്തോലിക്കാസഭ വച്ചുപുലര്‍ത്തുന്നത്.
കത്തോലിക്കാസഭയുടെ ഈ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന ഭാഗം സഹായിക്കും.
മറ്റ് മതങ്ങളില്‍ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാസഭ തിരസ്‌ക്കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പല പ്രവര്‍ത്തനരീതികളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമാണെങ്കിലും സഭ അവയെയെല്ലാം ആത്മാര്‍ത്ഥമായ ബഹുമാനത്തോടെയാണ് നിരീക്ഷിക്കുന്നത്. കാരണം സര്‍വ്വ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തി്‌ന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്.( വിവിധ അക്രൈസ്തവ മതങ്ങള്‍-രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍)