ക്രൈസ്തവര്‍ സമാധാനത്തില്‍ ജീവിക്കാനും സമാധാനം തെളിക്കാനും വിളിക്കപ്പെട്ടവര്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:ക്രൈസ്തവര്‍ സമാധാനത്തില്‍ ജീവിക്കാനും സമാധാനം തെളിക്കാനും വിളിക്കപ്പെട്ടവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലുള്ളകോംഗോ സമൂഹത്തോടൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഏതു സ്ഥലത്തും ക്രൈസ്തവര്‍ സമാധാനവാഹകരാണ്. സംശയവും ഭിന്നതയും സൃഷ്ടിക്കുന്നവരും കൂട്ടായ്മയെ തടസപ്പെടുത്തുന്നവരും യേശു നാമത്തിലല്ലപ്രവര്‍ത്തിക്കുന്നത്. അവര്‍ യേശുവിന്റെ സമാധാനം കൊണ്ടുവരുന്നുമില്ല. ഹൃദയം വെറുപ്പം കോപവും ആയുധമാക്കിയിട്ടുളള യുദ്ധത്തിലല്ല എങ്കില്‍ കുടുംബവും സമൂഹവും മാറും. ഹൃദയത്തില്‍ സമാധാനം വരുത്തുക.

അത്യാഗ്രഹവും വെറുപ്പും ദൂരെയകറ്റുക.അഴിമതി,വഞ്ചന,കൗശലം എന്നിവയില്‍ നിന്ന് അകലുക. അപ്പോള്‍ സമാധാനം ആരംഭിക്കും.പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.