ജര്‍മ്മനി: ക്രൈസ്തവര്‍ തമ്മിലും ക്രൈസ്തവരും മറ്റുളളവരുമായും ഐക്യമുണ്ടാവണമെന്ന്ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷങ്ങളും വിഭജനങ്ങളും നിറഞ്ഞ ലോകത്തില്‍ ദൈവികമായ അനുരഞ്ജനവും ഐക്യവും സ്ഥാപിക്കുക എന്നത് ക്രൈസ്തവ ദൗത്യമാണ്. ജര്‍മ്മനിയിലെ കാള്‍സ്‌റൂഹെയില്‍ നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്റെ 11 ാം ജനറല്‍ അസ്ംബ്ലിക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ദൈവവും മനുഷ്യനും തമ്മിലുള്ള ഐക്യം സ്ഥാപിച്ചത് ഈശോമിശിഹായിലാണ്. ലോകത്തിന്റെ ചിന്താരീതികളുമായി പൊരുത്തപ്പെടാനുളള പ്രലോഭനം ശക്തമാണെന്ന് പാപ്പ മുന്നറിയിപ്പ് നല്കി. ദൈവത്തോട് വിശ്വസ്തരായിരുന്നാല്‍ മാത്രമേ അനുരഞ്ജനത്തിന്റെ സാക്ഷികളാകാന്‍ കഴിയൂ. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.