കുഞ്ഞുങ്ങള്‍ക്കുവേണ്ടി പുല്‍ക്കൂടുകളുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങള്‍ക്കുവേണ്ടി പുല്‍ക്കൂടുകളുടെ മുമ്പില്‍പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

പുല്‍ക്കൂടുകള്‍ക്ക് മുമ്പില്‍പ്രാര്‍ത്ഥിക്കാന്‍ നിങ്ങളെ എല്ലാവരെയുംഞാന്‍ ക്ഷണിക്കുന്നു. കാരണം ലോകം മുഴുവനുമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രത്യേകമായി ഭീകരതയുടെയും അന്ധകാരത്തിന്റെയും നിഴലില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും സമാധാനത്തിന്റെ കിരണങ്ങള്‍ കൊണ്ടുവരാന്‍ ഈ ക്രിസ്തുമസ് ഇടയാവട്ടെ. പാപ്പ ട്വിറ്ററില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.