പൊതു കുര്‍ബാനകള്‍ നിരോധിക്കുന്നത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യം: ഫ്രഞ്ച് മെത്രാന്മാര്‍

പാരീസ്: കൊറോണയുടെ പേരില്‍ പൊതുകുര്‍ബാനകള്‍ നിരോധിക്കുന്നത് ആരാധനാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്ന് ഫ്രഞ്ച് മെത്രാന്മാര്‍. രാജ്യം രണ്ടാംഘട്ട ലോക് ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തിലാണ് മെത്രാന്മാര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

കൊറോണ വൈറസ് നിരോധനവുമായി ബന്ധപ്പെട്ട വാദഗതികള്‍ ആരാധനാസ്വാതന്ത്ര്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. ആരാധനാസ്വാതന്ത്ര്യം രാജ്യത്തിന്റെ അടിസ്ഥാനപരമായ അവകാശമാണ്. ഡിസംബര്‍ ഒന്നുവരെയാണ് ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുവിട്ട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂടുതല്‍ ദൂരേയ്ക്ക് സഞ്ചരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമില്ല.

അത്യാവശ്യകാര്യങ്ങളെയും മെഡിക്കല്‍ ആവശ്യങ്ങളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. റെസ്‌റ്റോറന്റുകള്‍ അടച്ചിട്ടുണ്ട്. എ്ന്നാല്‍ സ്‌കൂളുകള്‍ തുറന്നിട്ടുമുണ്ട്. ആരാധനാലയങ്ങള്‍ തുറന്നിട്ടുണ്ടെങ്കിലും പൊതുകുര്‍ബാനകള്‍ നിരോധിച്ച സാഹചര്യമാണ് നിലവിലുള്ളത്. വിവാഹത്തില്‍ ആറു പേര്‍ക്കും സംസ്‌കാര ചടങ്ങുകള്‍ക്ക് 30 പേര്‍ക്കും പങ്കെടുക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.