കുമ്പസാരം ആത്മാവിനെ രക്ഷിക്കാനുള്ള വഴി

ആത്മാവിന്റെ സ്‌നാനമാണ് കുമ്പസാരം എന്നാണ് വിശുദ്ധ പാദ്രെ പിയോ കുമ്പസാരത്തെ വിശേഷിപ്പിക്കുന്നത്. അതിനെ വിശദീകരിക്കാനായി അദ്ദേഹം പറയുന്ന ഒരു ഉദാഹരണം ഇപ്രകാരമാണ്. ഒരുമുറി ആള്‍ത്താമസമില്ലാതെ അടച്ചുപൂട്ടികിടന്നാല്‍ നാളുകള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ അതിനുള്ളില്‍ നിറയെ പൊടിയായിരിക്കും. പിന്നെ അടിച്ചുവാരി വൃത്തിയാക്കിയാല്‍ മാത്രമേ ഉപയോഗിക്കാനാവൂ.

ഇതുപോലെയാണ് കുമ്പസാരവും. അത്ആത്മാവിനെ കഴുകി വെടിപ്പാക്കുന്നു. അതുപോലെ തന്നെ കുമ്പസാരത്തിലൂടെ നാം ദൈവത്തിന്റെ ക്ഷമയും സ്‌നേഹവും കാരുണ്യവും അനുഭവിക്കുന്നു. ഓരോ കുമ്പസാരത്തിലൂടെയും നമ്മുടെ പാപങ്ങള്‍ , മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കപ്പെടുകയും നാം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. വീണ്ടും നിര്‍മ്മലമനസ്സാക്ഷി സ്വന്തമാകുന്നു.

വേണ്ടത്ര ശുദ്ധിയില്ലാതെ, ഒരുക്കമില്ലാതെയാണ് കുര്‍ബാനയില്‍ പങ്കെടുക്കുന്നതെങ്കില്‍ മനസ്സ് കൊടുക്കാന്‍ നമുക്ക് കഴിയാറില്ല. നാം വെറും കാഴ്ചക്കാരായി നില്ക്കും. എന്നാല്‍ നല്ലതുപോലെ കുമ്പസാരിച്ചതിന് ശേഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുനോക്കൂ. നമുക്ക് പൂര്‍ണ്ണഭക്തിയോടെ, തീവ്രതയോടെ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കാന്‍ കഴിയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.