സ്ലോവാക്യ: കുമ്പസാരം സന്തോഷത്തിന്റെ കൂദാശയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ലോവാക്യ സന്ദര്‍ശനത്തില്‍ യുവജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാശരായി കഴിഞ്ഞുകൂടൂന്ന അവസരങ്ങളില്‍ ഏറ്റവും നല്ലപരിഹാരമാര്‍ഗ്ഗം കുമ്പസാരമാണെന്നും ആ കൂദാശ സ്വീകരിക്കാന്‍ മടിക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ കരുണ കാണുക ദൈവം പാപം കാണുന്നില്ല. ഓരോ കുമ്പസാരത്തിന് ശേഷവും ഏതാനും നിമിഷം തനിക്ക് ലഭിച്ച ക്ഷമയെക്കുറിച്ച് ധ്യാനിക്കുക. ലഭിച്ച സമാധാനം ഉളളില്‍ നിലനിര്‍ത്തുക. ആന്തരികസ്വാതന്ത്ര്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കും. 25000 യുവജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നിരാശയോ കുറ്റപ്പെടുത്തലോ ക്രിസ്തീയമല്ല, നാം താഴേയ്ക്ക് നോക്കി നിരാശപ്പെട്ടിരിക്കേണ്ടവരല്ല സ്വര്‍ഗ്ഗത്തിലേക്ക് മുഖമുയര്‍ത്തി നോക്കേണ്ടവരാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു. ജീവിതത്തിലെ ഏറ്റവും മഹത്തായ സ്വപ്‌നമാണ് സ്‌നേഹം. അതൊരിക്കലും വിലയില്ലാത്തതല്ല. ജീവിതത്തിലെ മറ്റെല്ലാ മനോഹരമായ സംഗതികള്‍പോലെ സ്‌നേഹവും മനോഹരമാണ്. അതൊരിക്കലും എളുപ്പമല്ല.
കുടുംബത്തെക്കുറിച്ചും കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ചും ഭയരഹിതമായി സ്വപ്‌നം കാണണമെന്നും പാപ്പ പറഞ്ഞു. സ്വന്തം വേരുകളെ സ്‌നേഹിക്കുക. മാതാപിതാക്കളെ ഗ്രാന്റ് പേരന്റ്‌സിനെ. വേരുകളില്ലാതെ വളരുന്നത് ഇന്ന് അപകടമാണ്. പാപ്പ പറഞ്ഞു.