കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നത്: വാഷിംങ്ടണ്‍ ബിഷപ്

വാഷിംങ്ടണ്‍: കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നതാണെന്ന് സ്‌പൊക്കാനെ ബിഷപ് തോമസ് എ ഡാലി. കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന ഒരു സാഹചര്യം വന്നാല്‍ അതിന് പകരം ജയിലില്‍ പോകാന്‍ വൈദികര്‍ക്ക് സാഹചര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കുമ്പസാരത്തിനുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കുന്നതിന് വേണ്ടി നിയമം കൊണ്ടുവരാന്‍ വാഷിങ്ടണ്‍ സ്റ്റേറ്റ് ഡിബേറ്റ് നടത്തുന്ന സാഹചര്യത്തിലാണ് ബിഷപ്പിന്റെ ഈ വാക്കുകള്‍.

തന്റെ രൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കുമായി എഴുതിയ കത്തില്‍ കുമ്പസാരരഹസ്യം കാത്തൂസൂക്ഷിക്കപ്പെടുമെന്ന ഉറപ്പും അദ്ദേഹം നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.