ദൈവം ജീവിതത്തില്‍ ഇടപെടുന്നത് കാണണോ? എങ്കില്‍ ഇതൊന്ന് വായിക്കൂ

പലതിനെക്കുറിച്ചോര്‍ത്തും ഭയപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ ഭയങ്ങളെല്ലാം പലപ്പോഴും അസ്ഥാനത്താണ് താനും. കാരണം നാം ഭയപ്പെടുന്നവയൊന്നും സംഭവിക്കണമെന്നില്ല,

പക്ഷേ എന്നിട്ടും നാം ഓരോ കാര്യങ്ങളെയുമോര്‍ത്ത് ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവത്തിലുളള വിശ്വാസക്കുറവാണ് നമ്മുടെ പല ഭയപ്പാടുകള്‍ക്കും കാരണം. അത്തരക്കാരോടാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്.

യേശു പറഞ്ഞു: ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക(മര്‍ക്കോ 5:36)

വിശ്വസിച്ചാലാണ് നമുക്ക് ദൈവമഹത്വം ദര്‍ശിക്കാന്‍ കഴിയുന്നത്. മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ ലാസര്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ..വിശ്വസിക്കുമോ..

പക്ഷേ സംഭവിച്ചത് അതായിരുന്നു. അതിന് കാരണം ലാസറിന്റെ സഹോദരിമാര്‍ക്ക് ക്രിസ്തുവില്‍ വിശ്വാസമുണ്ടായിരുന്നു എന്നതാണ്. വിശ്വസിക്കുമ്പോള്‍ നമുക്ക് എല്ലാം സാധ്യമാകും. ദൈവികമായ ശക്തി നമ്മുടെ ഉള്ളിലേക്ക് വരും. അതിനാദ്യം ദൈവത്തില്‍ വിശ്വസിക്കുക, അപ്പോള്‍ നമ്മുടെ ഭയങ്ങളെല്ലാം അകന്നുപോകും.

ദൈവമേ ജീവിതത്തില്‍ പലതിനോടുമുള്ള എന്റെ ഭയങ്ങളെ എടുത്തുനീക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.