മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ്; കാണ്‍പൂരില്‍ ക്രൈസ്തവ നേതാക്കള്‍ പോലീസ് കമ്മീഷണറെ കണ്ടു

കാണ്‍പൂര്‍; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റ് നടക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ക്രൈസ്തവസംഘടനയുടെ നേതാക്കള്‍ പോലീസ് കമ്മീഷണറെ കണ്ടു. കമ്മീഷണര്‍ പി ജോഗ്ദാന്‍ഡുമായാണ് ക്രൈ്‌സ്തവ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ ഹരാസ്‌മെന്റ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. പ്രാര്‍ത്ഥനാസമ്മേളനം സംഘടിപ്പിച്ചാല്‍ പോലും മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് നടക്കാറുണ്ട്. ഇതിനെതിരെ ക്രൈസ്തവനേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. ക്രിസ്തുമസ് കാലത്ത് കരോള്‍ഗാനം അവതരിപ്പിക്കാനും നോമ്പുകാലത്ത് പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്താനും ക്രൈസ്തവര്‍ക്ക് അനുവാദം നല്കണമെന്നാണ് നിവേദനം ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകവ്യാപകമായി ക്രൈസ്തവവിശ്വാസത്തില്‍ നടന്നുവരുന്നതാണ് ഇക്കാര്യങ്ങളെന്നും ഇതിലൊരിക്കലും മതപരിവര്‍ത്തനമില്ലെന്നും നേതാക്കള്‍ ബോധിപ്പിച്ചു. പ്രാര്‍ത്ഥനാസമ്മേളനം തടസ്സപ്പെടുത്തുകയില്ലെന്ന് കമ്മീഷണര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.