മതപരിവര്‍ത്തനം: സുവിശേഷപ്രഘോഷകനും ഭാര്യയും അറസ്റ്റില്‍

ഗാസിയാബാദ്: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് സുവിശേഷപ്രഘോഷകനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യജിജിയുമാണ് അറസ്റ്റിലായത്. ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതിയെതുടര്‍ന്നാണ് അറസ്റ്റ്.

പ്രേരിപ്പിച്ചും വശീകരിച്ചും മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പാസ്റ്ററും ഭാര്യയും നിഷേധിച്ചു. ഞായറാഴ്ച ശുശ്രൂഷ നടത്തിക്കൊണ്ടിരിക്കവെ ആള്‍ക്കൂട്ടം മനപ്പൂര്‍വ്വം വന്ന് പ്രശ്‌നം സൃഷ്ടിക്കുകയും മതപരിവര്‍ത്തനം ആരോപിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

പോലീസ്‌ ചോദ്യംചെയ്ത് ഇരുവരെയും വിട്ടയച്ചുവെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ആവലാതിയെ തുടര്‍ന്ന് വീണ്ടും ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സുവിശേഷപ്രവര്‍ത്തകരുടെ ലാപ്പ് ടോപ്പും മൊബൈലും പോലീസ് പിടിച്ചെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.