കെട്ടിച്ചമച്ച ആരോപണങ്ങള്‍, സുവിശേഷപ്രഘോഷകന്‍ മൂന്നുമാസത്തിലേറെയായി ജയിലില്‍

ഫത്തേപ്പൂര്‍: കെട്ടിച്ചമച്ചആരോപണങ്ങള്‍ മൂലം ജാമ്യം പോലും ലഭിക്കാതെ സുവിശേഷപ്രഘോഷകന്‍ മൂന്നുമാസത്തിലേറെയായി ജയിലില്‍. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലെ സുവിശേഷപ്രഘോഷകന്‍ വിജയ്മസിഹയ്ക്കാണ് ഈ ദുരോഗ്യം.

ഫെബ്രുവരി ഏഴിന് അദ്ദേഹം ജയിലില്‍ 100 ദിവസം പിന്നിട്ടിരിക്കുകയാണ്. മതപരിവര്‍ത്തനം നിയമം ആരോപിച്ച് ഇദ്ദേഹത്തെ 2022 ഏപ്രില്‍ 14 നാണ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ മൂന്നുദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചു.എങ്കിലും ഒക്ടോബര്‍ 30 ന് വീണ്ടും അറസ്റ്റ് ചെയ്തു. ജനുവരി16 ന് ജാമ്യം അനുവദിച്ചുവെങ്കിലും അപ്പോഴേയ്ക്കും വീണ്ടും മറ്റൊരു കേസ് ആരോപിക്കപ്പെട്ടു.

തന്മൂലം ശിക്ഷാകാലാവധി നീണ്ടുപോയി. വിശ്വഹിന്ദുപരിഷത്താണ് ഇദേഹത്തിന് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഞങ്ങള്‍ വളരെ കഷ്ടം പിടിച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതെല്ലാം എവിടെചെന്ന് അവസാനിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. വിജയ് മസിഹയുടെ ഭാര്യ പ്രീതി മസിഹ ആശങ്കകള്‍ പങ്കുവച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.