“കൊറോണ കാലത്തും കുമ്പസാരിക്കാം” ഈ വൈദികന്‍ അഭിനന്ദനമര്‍ഹിക്കുന്നു

വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ദേവാലയങ്ങള്‍ പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിക്കൊണ്ട് ഇതാ ഒരു വൈദികന്‍.

വിശ്വാസികളെ കുമ്പസാരിപ്പിക്കാന്‍ വ്യത്യസതമായ രീതിയില്‍ അവസരം ഒരുക്കിക്കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. സെന്റ് എഡ്വേര്‍ഡ് ദ കണ്‍ഫസര്‍ കാത്തലിക് ചര്‍ച്ചിലെ ഫാ.സ്‌കോട്ട് ഹോല്‍മെറാണ് സവിശേഷമായ രീതിയില്‍ വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നത്.

സാധാരണയായി അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന സമയത്താണ് കുമ്പസാരിപ്പിക്കുന്നത്. കുമ്പസാരിക്കാന്‍ വരുന്നവര്‍ കാറിനുളളില്‍ ഇരുന്നാല്‍ മതിയാകും. ആറടി അകലത്തില്‍ അച്ചനുണ്ടാവും. വണ്ടിക്കുള്ളിലിരുന്ന് കുമ്പസാരിക്കാം. എന്നാല്‍ കുമ്പസാരിക്കാന്‍ വരുന്നവരുടെ ആേേരാഗ്യസുരക്ഷയ്ക്ക് താന്‍ ഗ്യാരണ്ടി നല്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.