കൊറോണ; രണ്ടു കന്യാസ്ത്രീ മഠങ്ങള്‍ ഐസലേറ്റഡായി, 59 കന്യാസ്ത്രീകള്‍ക്ക് ടെസ്റ്റ് പോസിറ്റീവ്

റോം: റോമിലെയും ഗ്രോട്ടാഫെറാറ്റയിലെയും രണ്ടു കന്യാസ്ത്രീ മഠങ്ങള്‍ ഐസലേറ്റഡായി. ഡോട്ടേഴ്‌സ് ഓഫ് സാന്‍ കാമിലോയിലെ 40 കന്യാസ്ത്രീകള്‍ക്ക് ടെസ്റ്റ് പോസിറ്റിവാണ്. ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പത് കന്യാസ്ത്രീകളാണ് ഇവിടെയുള്ളത്. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മിനിസ്ട്രിയാണ് ഇവരുടേത്.

ഏഞ്ചലിക് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് പോള്‍സിലെ 21 കന്യാസ്ത്രീകളില്‍ 19 പേരുടേത് ടെസ്റ്റ് പോസിറ്റീവാണ്. കിന്റര്‍ഗാര്‍ട്ടന്‍, എലിമെന്ററി, മിഡില്‍- ഹൈസ്‌ക്കൂള്‍ എന്നീ മേഖലകളിലാണ് ഇവരുടെ ശുശ്രൂഷകള്‍. റിസള്‍ട്ട് വരുന്നതിന് മുമ്പു തന്നെ ഇവര്‍ ക്ലാസുകള്‍ അവസാനിപ്പിച്ചിരുന്നു.

ലിറ്റില്‍ മിഷനറി സിസ്റ്റേഴസ് ഓഫ് ചാരിറ്റിയിലെ മദര്‍ മരിയ മാര്‍ച്ച് 16 നും മാറ്റെര്‍ ദെ പ്രൊവിന്‍സിലെ സിസ്റ്റര്‍ മരിയ കാതറീന മാര്‍ച്ച് 15 നും കൊറോണ ബാധയെതുടര്‍ന്ന് മരണമടഞ്ഞിരുന്നു. ഇരുവര്‍ക്കും യഥാക്രമം 89 ഉം 82 ഉം വയസായിരുന്നു.

പിനെറോളാ രൂപതയിലെ ബിഷപ്പിന് കൊറോണ പോസീറ്റാവാണെന്ന് കണ്ടെത്തിയിരുന്നു.59 കാരനായ അദ്ദേഹത്തെ മാര്‍ച്ച് 19 ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണ ബാധിതനായ രണ്ടാമത്തെ ഇറ്റാലിയന്‍ ബിഷപ്പാണ് അദ്ദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.