കോവിഡ്; ഇന്ത്യയ്ക്ക് അഞ്ചാമത് മെത്രാനെയും നഷ്ടമായി

ന്യൂഡല്‍ഹി: മലങ്കര സഭയുടെ ഗുരുഗ്രാം ഭദ്രാസനാധിപന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് ദിവംഗതനായി. ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് മരണമടയുന്ന അഞ്ചാമത്തെ മെത്രാനാണ് ജേക്കബ് മാര്‍ ബര്‍ണാബാസ്. ഏപ്രില്‍ മാസത്തിലാണ് അദ്ദേഹം കോവിഡ് ബാധിതനായത്. പിന്നീട് കോവിഡ് മുക്തിനേടിയെങ്കിലും കോവിഡാനന്തര അസുഖങ്ങള്‍ വിട്ടുമാറിയിരുന്നില്ല. തുടര്‍ന്ന് അത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 60 വയസായിരുന്നു. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു. 2010 മുതല്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്കുന്ന പദ്ധതിക്ക് നേതൃത്വം നല്കിയിരുന്നു.

1960 മെയ് 25 ന് റാന്നിയിലായിരുന്നു ജനനം. 2015 ലാണ് ഗുരുഗ്രാം രൂപതയുടെ നേതൃത്വം ഏറ്റെടുത്തത്.

ജുംല ബിഷപ് പോള്‍ അലോയിസ് ലാക്ര, പോണ്ടിച്ചേരി ആര്‍ച്ച്ബിഷപ് എമിരറ്റസ് ആന്റണി, ജാബുവ ബിഷപ് ബേസില്‍ ഭൂരിയ, സാഗര്‍ മുന്‍ മെത്രാന്‍ പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവരാണ് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞ മറ്റ് മെത്രാന്മാര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.