കോവിഡ് :കഴിഞ്ഞ അമ്പതു ദിവസത്തിനുളളില്‍ നഷ്ടമായത് 204 വൈദികര്‍, 210 കന്യാസ്ത്രീകള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ മാത്രം മരിച്ചത് 204 വൈദികരും 210 കന്യാസ്ത്രീകളും. അടുത്തയിടെ മരിച്ചവരില്‍ ഏറെയും താരതമ്യേന ചെറുപ്പക്കാരാണ്. കോവിഡ് രോഗികള്‍ക്ക് ആശ്വാസം എത്തിക്കുകയോ അവരുമായി വിവിധ ശുശ്രൂഷകളില്‍ ഇടപെടുകയോ ചെയ്തപ്പോഴാണ് ഇവരെല്ലാം രോഗബാധിതരായത് എന്നാണ് പൊതുവിലയിരുത്തല്‍.

കഴിഞ്ഞ അമ്പതു ദിവസം കൊണ്ടാണ് ഭീതിപ്പെടുത്തുന്ന രീതിയില്‍ ഈ മരണനിരക്ക് ഉയര്‍ന്നിരിക്കുന്നത്. നാല്പതു വയസും അമ്പതു വയസുമുള്ളവരാണ് കൂടുതല്‍ പേരും. നിരവധി കന്യാസ്ത്രീകളും വൈദികരും കോവിഡ് ചികിത്സയിലാണ്.

ഡല്‍ഹി ഗുഡ്ഗാവിലെ സീറോ മലങ്കര സഭാ ബിഷപ് ജേക്കബ് മാര്‍ ബര്‍ണാബാസ് കഴിഞ്ഞ ഒരു മാസത്തിലേറെയായി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.