കോവിഡ് 19; ഇറ്റലിയില്‍ മരിച്ച വൈദികരുടെ എണ്ണം അറുപതായി

റോം: കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം മൂവായിരത്തോളം പേര്‍ മരിച്ച ഇറ്റലിയില്‍ കോവീഡ് 19 മൂലം മരണമടഞ്ഞ വൈദികരുടെ എണ്ണം അറുപതായി. 70 വയസിന് മീതെ പ്രായമുളള വൈദികരാണ് മരിച്ചവരില്‍ കൂടുതലും.

മരിച്ച വൈദികരില്‍ ഏറ്റവും പ്രായക്കുറവ് 53 ആണ്. ബെര്‍ഗോമ രൂപതയില്‍ 20 വൈദികരാണ് മരണമടഞ്ഞത് ഇറ്റലിയില്‍ പലരും ഭയവിഹ്വലരാണ്.ഈ സാഹചര്യത്തില്‍ ആത്മീയവും മനശ്ശാസ്ത്രപരവുമായ പിന്തുണയും ആശ്വാസവും നല്കുന്നതിനായി ബെര്‍ഗോമ രൂപതയില്‍ ടെലിഫോണ്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം കഠിനപരീക്ഷകളുടെ സമയമാണ്. ഇരുട്ടാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്. പക്ഷേ ആകെയുള്ള പ്രതീക്ഷ ദൈവം ഞങ്ങളെ കൈവിടുകയില്ല എന്നാണ്. ഈ സഹനങ്ങളെ ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും. മെത്രാന്മാര്‍ പറയുന്നു.

ഇറ്റാലിയന്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 23 വരെ 5,476 പേരാണ് മരണമടഞ്ഞിരിക്കുന്നത്. 59,000 ആളുകള്‍ക്ക് ടെസ്റ്റ് പോസിറ്റീവുമാണ്. ഫെബ്രുവരി മുതലുള്ള കണക്കാണ് ഇത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.