ഒരുത്തരെയും ശപിക്കരുത്, ഈശോയുടെ വാക്കുകള്‍ ശ്രദ്ധിക്കണേ..

അനുഗ്രഹിക്കുന്നതിനെക്കാള്‍ ശപിക്കുന്നത് ചിലരുടെ ഹോബിയാണ്. അത് മക്കളെ വരെയാകാം. ഇഷ്ടപ്പെടാത്തത് ചെയ്യുമ്പോഴോ ഇ്ഷ്ടത്തിന് വിരുദ്ധമായി പെരുമാറുമ്പോഴോ അഭിപ്രായസ്വാതന്ത്ര്യം മാനിക്കാതെ വരുമ്പോഴോ ഒക്കെ മറ്റുള്ളവരെ ശപിക്കുന്നവര്‍ ധാരാളം. ഇത്തരക്കാരോടാണ് ദൈവമനുഷ്യസ്‌നേഹഗീതയില്‍ ഈശോ പറയുന്നത്, ഒരുത്തരെയും ശപിക്കരുതെന്ന്..

ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഒരുത്തരെയും ശപിക്കരുത്. അത് ദൈവത്തിന്റെ പരിപാലനയ്ക്ക് വിടുക. എല്ലാറ്റിന്റെയും കര്‍ത്താവായ അവിടുത്തേക്കുള്ളതാണ് തന്റെ സൃഷ്ടികളെ അനുഗ്രഹിക്കാനും ശപിക്കാനുമുള്ള അധികാരം.

ഈ വാക്കുകള്‍ നമുക്കെപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കാം. മറ്റുള്ളവരെ ശപിക്കാനുള്ള പ്രവണതകള്‍ അവസാനിക്കാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.