Saturday, July 12, 2025
spot_img
More

    മരണം ക്രൈസ്തവന് ആകസ്മികമല്ല അനിവാര്യതയാണ്

    സുപ്രസിദ്ധ വചനപ്രഘോഷകനായ ബില്ലി ഗ്രഹാമിന്റെ വാക്കുകളാണ് മുകളിലെഴുതിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മരണം ക്രൈസ്തവന് ഒരിക്കലും ആകസ്മികമല്ല അനിവാര്യതയാണ്. കാരണം മരണം ഒരു കിരീടധാരണമായിട്ടാണ് അദ്ദേഹം വിശ്വസിക്കുന്നത്.

    വിജയഭേരി മുഴക്കി തിരികെയെത്തുന്ന രാജകുമാരന് സ്വന്തം നാട്ടിലൊരുക്കുന്ന ഗംഭീരമായ കിരീടധാരണം എപ്രകാരമായിരിക്കുമോ അതുപോലെയാണ് ഒരു ക്രൈസ്തവന് മരണം. നാം ഇവിടെപരദേശികളുംതീര്‍ത്ഥാടകരും അപരിചിതരുമാണ്. നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. ഇഹലോകത്തെ ജീവിതസമരങ്ങളില്‍ വി്ശ്വസ്തതയോടെ വിജയം വരിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തിലൊരുക്കുന്ന കിരീടധാരണത്തിന്റെ ആഘോഷമാണ് മരണം. അതുകൊണ്ടാണ് ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നുവെന്ന് മരണത്തെക്കുറിച്ച് വിശുദ്ധ പൗലോസ് പറയുന്നത്. നിത്യതയുടെ തീരത്തെ അനിര്‍വചനീയമായ പുന:സമാഗമം. അതാണ് ക്രിസ്ത്യാനിയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ അനിവാര്യതയായ മരണം നമ്മെ ക്ഷണിക്കുമ്പോള്‍ പ്രിയപ്പെട്ടവരോട് പുഞ്ചിരിയോടെ പറയാം ഗുഡ് ബൈ’

    എത്ര അന്വര്‍ത്ഥമായ വാക്കുകള്‍. മരണത്തിന് വേണ്ടി നമുക്ക് ഒരുങ്ങിയിരിക്കാം. പ്രതീക്ഷയോടെ നിത്യതയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!