ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയ്ക്ക് പുതിയ സഹായമെത്രാന്‍. റാഞ്ചി സെന്റ് ആല്‍ബര്‍ട്ട് കോളജ് റെക്ടര്‍ ഫാ. ദീപക് വലേറിയന്‍ ടൗറോയാണ് പുതിയ സഹായമെത്രാന്‍. ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ബീഹാര്‍ മുസാഫര്‍പൂര്‍ രൂപതയിലെ വൈദികനാണ് 54 കാരനായ നിയുക്ത മെത്രാന്‍. ഡല്‍ഹി അതിരൂപതയുടെ ആദ്യ സഹായമെത്രാന്‍ വിന്‍സെന്റ് കോണ്‍സെസാവോ ആയിരുന്നു. അദ്ദേഹം പിന്നീട് ആഗ്ര അതിരൂപതാധ്യക്ഷനായി 1998 ല്‍ നിയമിതനായി. നിലവില്‍ അതിരൂപതയ്ക്ക് സഹായമെത്രാന്‍ ഇല്ലായിരുന്നു.
അതിരൂപതയുടെ മൂന്നാമത് ബിഷപ്പായിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷനായി സ്ഥലം മാറിയതിനെതുടര്‍ന്നായിരുന്നു ഇത്.
ഡല്‍ഹി അതിരൂപതയില്‍ 100,300 കത്തോലിക്കരാണ് ഉള്ളത്. 61 ഇടവകകളിലായി 132 രൂപതാ വൈദികരും 157 സന്യാസ വൈദികരും 413 സന്യാസിനിമാരുമുണ്ട്്. 1959 ലാണ് ഡല്‍ഹി അതിരൂപത സ്ഥാപിതമായത്. ജോസഫ് അലക്‌സാണ്ടര്‍ ഫെര്‍ണാണ്ടസായിരുന്നു ആദ്യ ആര്‍ച്ച് ബിഷപ്പ്. ആര്‍ച്ച് ബിഷപ് അനില്‍ ജോസ് കൂട്ടോയാണ് നിലവിലെ ആര്‍ച്ച് ബിഷപ്