സാത്താന്റെ ചങ്ങലകളില്‍ നിന്ന് മോചിതരാകാനുള്ള പ്രാര്‍ത്ഥന

സാത്താന്‍ പലരീതിയില്‍ നമ്മെ വരിഞ്ഞുമുറുക്കിയിട്ടുണ്ടാവാം. ഒരുപക്ഷേ നാം പോലും അതേക്കുറിച്ച് അറിയുന്നുണ്ടാവില്ല. സാത്താന്റെ അദൃശ്യമായ ചങ്ങലക്കണ്ണികളില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നും മോചിതരാകാനുള്ള വിമോചന പ്രാര്‍ത്ഥനയാണ് ചുവടെ കൊടുക്കുന്നത്.

യേശുവേ ഞാന്‍ നശിച്ചിരിക്കുന്നു. ആകെ കുഴഞ്ഞും രക്ഷപ്പെടാനാവാത്ത കുരുക്കില്‍പ്പെട്ട തടവുപുള്ളിയെപോലെയും ഞാന്‍ മാറിയിരിക്കുന്നു. യേശുവേ അങ്ങെന്റെ സഹായത്തിന് വരികയും സാത്താന്റെയും കൂട്ടാളികളുടെയും ബന്ധനത്തില്‍ നിന്ന് എന്നെ മോചിപ്പിക്കുകയും ചെയ്യണമെന്ന് ഞാന്‍ ശരണപ്പെടുന്നു. എന്നെ സഹായിക്കണമേ. ഞാന്‍ നശിച്ചിരിക്കുന്നു. അങ്ങയില്‍ വിശ്വസിക്കാനും ശരണപ്പെടാനും വേണ്ട ശക്തികിട്ടാന്‍ അങ്ങയുടെ സ്‌നേഹം എനിക്കാവശ്യമാണ്. അതുവഴി ഈ തിന്മയില്‍ നിന്ന് ഞാന്‍ രക്ഷിക്കപ്പെടുകയും പ്രകാശം കാണുകയും ചെയ്യും. അങ്ങനെ അവസാനം ശാന്തിയും സ്‌നേഹവും സന്തോഷവും അനുഭവിക്കാന്‍ എനിക്ക് കഴിയും. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.