കര്‍ത്താവിനെ ആശ്രയിക്കൂ, ഭാഗ്യവാനാകൂ..തിരുവചനം പറയുന്നു

ഭാഗ്യവാന്‍ എന്ന് നാം പലരെയും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ ഏറ്റവും വലിയ ഭാഗ്യവാന്‍ ആരായിരിക്കും? വിശുദ്ധ ഗ്രന്ഥം പറയുന്നത് അനുസരിച്ച് കര്‍ത്താവില്‍ ആശ്രയിക്കുന്നവനാണ് ഭാഗ്യവാന്‍. സങ്കീര്‍ത്തനങ്ങള്‍ 34:8 പറയുന്നത് അക്കാര്യമാണ്.

കര്‍ത്താവ് എത്ര നല്ലവനാണെന്ന് രുചിച്ചറിയുവിന്‍. അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി,അവര്‍ ലജ്ജിതരാവുകയില്ല എന്ന് സങ്കീര്‍ത്തനം 34:5 പറയുന്നുണ്ട്.

നമ്മുടെ ദൃഷ്ടികള്‍ നമുക്ക്‌ദൈവത്തിലേക്ക് ഉയര്‍ത്താം. ദൈവമേ ആശ്രയമായി എനിക്കാരുമില്ല എന്ന് അവിടുത്തോട് നമുക്ക് ചങ്കു പൊടിഞ്ഞ് പറയാം. കര്‍ത്താവ് നമുക്ക് അഭയവും ആശ്വാസവും ആശ്രയവുമായി മാറട്ടെ…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.