ബാഹ്യവസ്തുക്കളോടുള്ള അമിതമായ പ്രതിപത്തിയില്‍ നിന്ന് അകന്നുനില്ക്കാനാഗ്രഹമുള്ളവര്‍ക്കായി ഒരു പ്രാര്‍ത്ഥന

ലോകത്തോടുള്ള മൈത്രി ദൈവത്തോടുളള ശത്രുതയാണെന്ന് നമുക്കറിയാം.എങ്കിലും ലോകത്തില്‍ജീവിക്കുമ്പോള്‍ പലവിധ കാര്യങ്ങളില്‍ നാം കെട്ടുപിണഞ്ഞുപോകും.ആഗ്രഹവും മോഹവും തോന്നും.ശരിയാണ് ലോകത്തില്‍ ജീവിക്കുമ്പോള്‍പലതും നമുക്കാവശ്യമാണ്.

എന്നാല്‍ അമിതമായതോ അധികമായതോ ഒന്നും നമുക്കാവശ്യമില്ല.അവിടെയാണ് മോഹം പാപമാകുന്നത്. അത്യാഗ്രഹം പാപമെന്നാണല്ലോ നാം പഠിച്ചിരിക്കുന്നത്. ഇങ്ങനെ ലോകവസ്ുക്കളോടുള്ള അധികമായ ഭ്രമവും സ്‌നേഹവും നമ്മെ ദൈവത്തില്‍ നിന്ന് അകറ്റും. ദൈവത്തെക്കാള്‍ കൂടുതലായി മറ്റൊന്നിനെയും നാം സ്‌നേഹിക്കാന്‍ പാടില്ല.

പക്ഷേ മാനുഷികമായി സ്വന്തം കഴിവുകൊണ്ടുമാത്രം ഇത്തരം മോഹങ്ങളെ അതിജീവിക്കുക നമുക്ക് സാധ്യമല്ല. ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയാണ് നാം ചെയ്യേണ്ടത്. അതിനായി ഇതാ ക്രിസ്ത്വാനുകരണത്തില്‍ നിന്നുള്ള മനോഹരമായ ഒരു പ്രാര്‍ത്ഥന:

കര്‍ത്താവേ ഞങ്ങളുടെ ബുദ്ധിയെ അങ്ങു പ്രകാശിപ്പിക്കണമേ. അ്ങ്ങയില്‍ നിന്ന് അകലുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന നഷ്ടത്തെ എനിക്ക് ബോധ്യപ്പെടുത്തിത്തരണമേ. സര്‍വ്വോപരി അങ്ങയെ സ്‌നേഹിക്കുന്നതിന് എനിക്ക് കൃപ ചെയ്യണമേ. അങ്ങയുടെ കൃപാവരവും സ്‌നേഹവും ന്ഷ്ടപ്പെടുത്തുന്നതിനെക്കാള്‍ സമസ്ത ലൗകികവസ്തുക്കളും നഷ്ടപ്പെടുത്താന്‍ ഞാന്‍ മനസ്സാകുന്നു. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.