ഡിട്രോയിറ്റിലെ പുരാതന ദേവാലയം അല്മായരുടെ നേതൃത്വത്തില്‍ പുനരുദ്ധരിക്കുന്നു

ഡിട്രോയിറ്റ്: ഔര്‍ ലേഡി ഓഫ് ദ അസംപ്ഷന്‍ ദേവാലയത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമായി ഒരു സംഘം അല്മായര്‍.

വിന്‍ഡ് സോറിന്റെയും ഒന്റാറിയോയുടെയും ചരിത്രത്തില്‍ കത്തോലിക്കാ വിശ്വാസം വേരുപിടിപ്പിക്കുന്നതില്‍ ഈ ദേവാലയം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. നൂറ്റാണ്ടുകളോളം ഈ ദേവാലയം തലഉയര്‍ത്തിനില്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2014 മുതല്‍ ദേവാലയം അടച്ചിട്ടിരിക്കുകയായിരുന്നു. മേല്‍ക്കൂരയ്ക്കുണ്ടായ കേടുപാടുകളായിരുന്നു കാരണം. അതോടെ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നിലച്ചു. ഈ സാഹചര്യത്തിലാണ് ഇടവകക്കാര്‍ പോള്‍ മുല്ലിന്‍സിന്റെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തി ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി മുന്നിട്ടിറങ്ങിയത്.

20 മില്യന്‍ ഡോളര്‍ അസംപ്ഷന്‍ ദേവാലയത്തിന്റെയും റോസറി ചാപ്പലിന്റെയും പുനരുദ്ധാരണത്തിനായി അല്മായര്‍ സമാഹരിച്ചത്. ഒന്റാറിയോയിലെ ലണ്ടന്‍ രൂപത ഒരു മില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

1845 ല്‍ ആണ് നിലവിലുള്ള ദേവാലയം നിര്‍മ്മിക്കപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.