ദൈവകരുണയുടെ നവനാള്‍ ദിനങ്ങള്‍ക്ക് നാളെ തുടക്കം, പ്രാര്‍ത്ഥന മരിയന്‍ പത്രത്തില്‍

കൊറോണയുടെ മഹാമാരിയില്‍ ലോകം നട്ടം തിരിയുമ്പോള്‍ എല്ലാവരും ദൈവകരുണയിലേക്ക് തിരിയേണ്ടതും ദൈവകരുണ അനുഭവിക്കേണ്ടതും അത്യാവശ്യമാണ്. ഇതിനേറ്റവും സഹായകരമാണ് ദൈവകരുണയുടെ നൊവേന പ്രാര്‍ത്ഥന.

വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ഈ പ്രാര്‍ത്ഥന. ഈ ഒമ്പതുദിവസങ്ങളില്‍ എല്ലാ ആത്മാക്കളെയും എന്റെ കരുണയുടെ അരുവിയിലേക്ക് നീ നയിക്കണം. ഇതില്‍ നിന്നും ജീവിതപരീക്ഷണഘട്ടങ്ങളിലും പ്രത്യേകിച്ച് മരണസമയത്തും അവര്‍ക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും അവര്‍ നേടിയെടുക്കട്ടെ. ഓരോ ദിവസവും ഓരോ തരത്തിലുള്ള ആത്മാക്കളെ നീ കൂട്ടിക്കൊണ്ടുവരികയും എന്റെ കരുണക്കടലില്‍ മുക്കിയെടുക്കുകയും ചെയ്യുക. ഈ അനു്ര്രഗഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്നും കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദുഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ഈശോ കല്പിച്ചിട്ടുള്ളത്. എങ്കിലും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതുമാണ്.

ഈ നവനാള്‍ പ്രാര്‍ത്ഥന നാളെ മുതല്‍ മരിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചുതുടങ്ങും. ഒമ്പതു ദിവസത്തേക്ക് പ്രത്യേകമായ നിയോഗങ്ങള്‍ സമര്‍പ്പിച്ചു ക്രമീകരിച്ചിട്ടുള്ളതാണ് ഈ നവനാള്‍ പ്രാര്‍ത്ഥന. ഈ പ്രാര്‍ത്ഥനയോട് ചേര്‍ന്ന് നമുക്ക ്‌ദൈവകരുണ സ്വന്തമാക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.