ഏറ്റവും കരുണയുള്ള ഈശോയേ അങ്ങയുടെ ഹൃദയം സ്‌നേഹം തന്നെയാണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കള്‍ക്ക് അങ്ങയുടെ ഹൃദയത്തില്‍ അഭയം നല്കണമേ. ദൈവത്തിന്‌റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണീ ആത്മാക്കള്‍. ദു:ഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തില്‍ ആശ്രയിച്ച് അവര്‍ മുന്നോട്ട് പോകുന്നു
ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാക്കള്‍ മാനവലോകത്തെ മുഴുവന്‍ തങ്ങളുടെ മാധ്യസ്ഥം വഴിയായി തോളുകളില്‍ സംവഹിക്കുന്നു. ഈ ആത്മാക്കള്‍ കഠിനമായി വിധിക്കപ്പെടുകയില്ലല്ലോ. ഈ ജീവിതത്തില്‍ നിന്ന് പിരിയുമ്പോള്‍ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കുമല്ലോ.
നിത്യനായ പിതാവേ ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളില്‍ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണീ ആത്മാക്കള്‍. കരുണയുടെ പ്രവൃത്തികളാല്‍ അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. സന്തോഷത്താല്‍ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്റെ കാരുണ്യസ്‌തോത്രം ആലപിക്കുന്നു. അങ്ങയില്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷക്കും ശരണത്തിനും അനുസ്യൂതമായി അവരോട് കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോട് യാചിക്കുന്നു.
അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന വാഗ്ദാനം അവരില്‍ പൂര്‍ത്തിയാകട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍
1 സ്വ 1 നന്മ. 1 ത്രീത്വ
കരുണയുടെ ജപമാല
ദൈവകാരുണ്യത്തിന്റെ ലുത്തീനിയ
കര്‍ത്താവേ അനുഗ്രഹിക്കണമേ
മിശിഹായേ അനുഗ്രഹിക്കണമേ
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശാഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ
സ്വര്‍ഗ്ഗസ്ഥാനായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധ ത്രീത്വമേ
സ്രഷ്്ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ, ഞങ്ങ്ള്‍ അങ്ങയില്‍ ശരണപ്പെടുന്നു
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്‌നേഹമായ ദൈവകാരുണ്യമേ
പരിശുദ്ധത്രീത്വത്തിന്റെ അഗ്രാഹ്യരഹസ്യമായ ദൈവകാരുണ്യമേ
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ
അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ
ഇല്ലായ്മയില്‍ നിന്ന് ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നുനില്ക്കുന്ന ദൈവകാരുണ്യമേ
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്ന് ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ
പാപത്തിന്റെ ദുരിതത്തില്‍ നിന്ന് ഞങ്ങളെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ
,സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ
യേശുവിന്റെ മുറിവുകളില്‍ നിന്ന് ഒഴുകുന്ന ദൈവകാരുണ്യമേ
യേശുവിന്റെ പരിശുദ്ധഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ
കരുണയുടെ മാതാവായ കന്യാമറിയത്തെ ഞങ്ങള്‍ക്ക് തന്ന ദൈവകാരുണ്യമേ
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലവില്‍ പ്രകാശിതമായിരിക്കുന്ന ദൈവകാരുണ്യമേ
സാര്‍വത്രികസഭയുടെ സ്ഥാപനത്തില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ
പരിശുദ്ധ കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി നല്കിയ ജ്ഞാനസ്‌നാനത്തിന്റെയും കുമ്പസാരത്തിന്റെയും കൂദാശകളില്‍ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ
വിശുദ്ധ കുര്‍ബാനയിലും പൗരോഹിത്യത്തിലും പ്രധാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ
ക്രിസ്തീയവിശ്വാസത്തിലേക്ക് ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ
നീതിമാന്മാരുടെ വിശുദ്ധീകരണത്തിന് പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ
വേദനിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ
നിരാശയില്‍ വേദനിക്കുന്ന ആത്മാക്കളുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ
എല്ലാവരെയും എപ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ
മരിക്കുന്നവരുടെ ആശ്വാസമാകുന്ന ദൈവകാരുണ്യമേ
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ ആശ്വാസമായ ദൈവകാരുണ്യമേ
അനുഗ്രഹീതരുടെ സ്വര്‍ഗ്ഗീയ ആനന്ദമായ ദൈവകാരുണ്യമേ
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ
കുരിശില്‍ മരിച്ച് ഞങ്ങളുടെ മേല്‍ വലിയ കരുണകാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ, കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍്ക്കുവേണ്ടി കരുണാപൂര്‍വ്വം സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ കര്‍ത്താവേ ഞങ്ങളെ ദയാപൂര്‍വ്വം ശ്രവിക്കണമേ
കര്‍ത്താവേ കനിയണമേ
മിശിഹായേ കനിയണമേ
കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും
നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെ മേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ് തന്നെയായ കാരുണ്യത്തിന് വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അ്ങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്ക് കാരുണ്യം പകര്‍ന്നുതരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.