എതിരാളികള്‍ നമ്മെക്കുറിച്ച് കുറ്റം പറയാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?

എന്തു നല്ലതു ചെയ്താലും എതിരാളികളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നന്മയുണ്ടെങ്കില്‍ തിന്മയുണ്ട്. മിത്രമുണ്ടെങ്കില്‍ ശത്രുവുമുണ്ട്. നമ്മുടെ പ്രവൃത്തികളെ മാത്രമല്ല വാക്കുകളെയും നാവിനെയും എല്ലാം അവര്‍ സസൂക്ഷ്മംനിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ ജാഗ്രതയോടെ വേണം നാം ജീവിക്കേണ്ടത്.

പക്ഷേ ശത്രുക്കളെ പോലും നിഷ്പ്രഭരാക്കാന്‍,നമ്മെക്കുറിച്ച് ഒരു എതിരഭിപ്രായംപോലും മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടത്? തിരുവചനം ഇതേക്കുറിച്ച് വ്യക്തമായി പറയുന്നത് ഇതാണ്.

നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്ക് മാതൃകയായിരിക്കുക. നിന്റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും ആരും കുറ്റംപറയാത്തവിധം നിര്‍ദ്ദോഷമായ സംസാരരീതിയും പ്രകടമാക്കുക. അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.( തീത്തോസ്: 2 6-8)

അതെ നാം സത്പ്രവൃത്തികള്‍ ചെയ്യുക. സത്യസന്ധത പുലര്‍ത്തുക. സംസാരം കുറ്റമറ്റതായിരിക്കുക. ഇതുവഴി നാം എതിരാളികളെ പോലും നിഷ്പ്രഭരാക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.