ധനസമ്പാദനം തെറ്റാകുന്നത് എങ്ങനെയാണ്?

ജീവിക്കാന്‍ മനുഷ്യര്‍ക്ക് പണം ആവശ്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ധനസമ്പാദനം ദ്രവ്യാശയുടെ തലത്തിലേക്ക് വരുമ്പോഴാണ് അത് പാപമാകുന്നത്.

ലൗകികസമ്പത്തിലുള്ള അമിതമായ ആഗ്രഹമാണ് ദ്രവ്യാശ. ആത്മീയവും ശാരീരികവുമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനും നമ്മെ ആശ്രയിച്ചുജീവിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിനും പണം ആവശ്യമാണ്. ഭാവിതാല്പര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനും ധനം ആവശ്യമുണ്ട്. പൊതുനന്മയ്ക്കായിസംഭാവനകള്‍ നല്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ധനം വേണം പിന്നെയെങ്ങനെയാണ് ധനം പാപകാരണമാകുന്നത്?

തെറ്റായഉദ്ദേശ്യത്തോടും തെറ്റായ രീതിയിലും ധനം സമ്പാദിക്കുന്നത് തെറ്റാണ്. സ്വന്തം സുഖത്തിന് വേണ്ടി അമിതമായി പണം ചെലവഴിക്കുന്നതും ആവശ്യക്കാരില്‍നിന്ന് മുഖംതിരിക്കുന്നതും തെറ്റാണ്. സഹായിക്കാന്‍ സാമ്പത്തികം ഉണ്ടായിട്ടും തന്റെ അയല്‍ക്കാരന്റെ സാ്മ്പത്തികാവശ്യങ്ങളില്‍സഹായിക്കാതിരിക്കുമ്പോള്‍ നിന്‌റെ പണം നിനക്ക് പാപകാരണമായി മാറുന്നു.

ബാങ്ക് ബാലന്‍സ് ആവശ്യത്തിനുണ്ടായിട്ടും കടം കൊടുത്തപണം വന്‍പലിശയോടെ വാങ്ങുന്നതും അടവ് തെറ്റുമ്പോള്‍ സ്വത്ത് കൈക്കലാക്കുന്നതും ദൈവതിരുമുമ്പില്‍ നീതികരിക്കപ്പെടുകയില്ല. അദ്ധ്വാനിച്ചുണ്ടാക്കിയതാണെങ്കിലും പണം ധൂര്‍ത്തടിക്കുന്നതും തെറ്റാണ്.

അതുപോലെ പണം ചെലവഴിക്കാതെയിരിക്കുന്നതും തെറ്റാണ്.ലുബ്ധ് എന്നാണ് ഇതിന് പറയുന്നപേര്. സ്വന്തക്കാരുടെ പോലും ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാതിരിക്കുകയും ദാനധര്‍മ്മം നടത്താതിരിക്കുകയും ചെയ്യുന്നത് തെറ്റാണ്.

ഉളളതിന് അനുസരിച്ച് പണം ദാനം ചെയ്യുക. മറ്റുള്ളവരെ സഹായിക്കുക. സ്വന്തം കാര്യങ്ങള്‍ക്കായും പണം ചെലവഴിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.