അവഗണിക്കപ്പെട്ടുവെന്ന തോന്നലിലാണോ? ഈ വചനം നമുക്ക് ശക്തി നല്കും

അവഗണിക്കപ്പെട്ടതായി, ഉപേക്ഷിക്കപ്പെട്ടതായി, തിരസ്‌ക്കരിക്കപ്പെട്ടതായി ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നമുക്ക്‌തോന്നിയിട്ടുണ്ട്. അത്തരമൊരു ചിന്തപോലുംഎത്രയോ വേദനാജനകമാണ്. പ്രത്യേകിച്ച് ആ്ത്മാര്‍ത്ഥമായി സ്‌നേഹിച്ചവരില്‍ നിന്ന്, എന്നും കൂടെ നിര്‍ത്തുമെന്ന് വിശ്വസിച്ചവരില്‍ നിന്ന്..

കാരണം നാം അവരെ അത്രമാത്രം വിശ്വസിച്ചു.പക്ഷേ ജീവിതത്തിലെ ഒരു പ്രത്യേകനിമിഷത്തില്‍ അവര്‍ നമ്മെ കൈവെടിഞ്ഞു. ഉപേക്ഷിച്ചു. ഹാ എത്ര കഷ്ടം.ഇങ്ങനെയുള്ള വേദനയില്‍ മുഴുകി ജീവിക്കുന്ന നമ്മോട് വചനം പറയുന്നത് ഇതാണ്.

ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോഇല്ല എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം.കര്‍ത്താവാണ് എന്റെ സഹായകന്‍. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? (ഹെബ്രാ 13:5-6)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.