മലയാളം- ഇംഗ്ലീഷ് ബൈബിള്‍ രണ്ടുവര്‍ഷം കൊണ്ട് പകര്‍ത്തിയെഴുതിയ അധ്യാപിക

തിരുവനന്തപുരം ശ്രീകാര്യം ശ്രീവിശാഖില്‍ ബി. ശാന്ത ടീച്ചര്‍ രണ്ടുവര്‍ഷം കൊണ്ട് ഇംഗ്ലീഷ്- മലയാളം ബൈബിളുകള്‍ മനോഹരമായി പകര്‍്ത്തിയെഴുതിയ വ്യക്തിയാണ്. ദിവസേനെ രണ്ടു മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ സമയമെടുത്താണ് ബൈബിളെഴുത്ത്.

3992 പേജുള്ള ബൈബിള്‍ 292 ദിവസം കൊണ്ടു പൂര്‍ത്തിയാക്കിയപ്പോള്‍ 126 പേനകള്‍ ഉപയോഗിക്കേണ്ടിവന്നു. ഇംഗ്ലീഷ് ബൈബിളിന്റെ 4167 പേജുകള്‍ എഴുതാന്‍ വേണ്ടിവന്നത് 245 ദിവസവും 60 പേനകളും. അമരവിള എല്‍എംഎച്ച്എസിലെ അധ്യാപികയായിരുന്നു. 2018 ലാണ് വിരമിച്ചത്. പഠനകാലം മുതല്‍ മനോഹരമായ കയ്യക്ഷരമായിരുന്നു ടീച്ചര്‍ക്കുണ്ടായിരുന്നത്. നാലു ഭാഷകളും ടീച്ചര്‍ക്ക് വശമുണ്ട്. ഹിന്ദി ബൈബിള്‍ എഴുതണമെന്നതാണ് അടുത്ത പ്ലാന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.