വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിഞ്ഞ് ഉടനെ ദേവാലയത്തില്‍ നിന്ന് പോകുന്നത് ശരിയാണോ?

വിശുദ്ധ കുര്‍ബാന അവസാനിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് നാം ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. അതിന് ശേഷം ഉടനെ തന്നെ നാം ദേവാലയം വിട്ടുപോവുകയും ചെയ്യും. ഒരു ചടങ്ങ് തീര്‍ക്കലിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യം സ്വീകരിച്ചതെന്ന മട്ടാണ് നമുക്ക്. പക്ഷേ ഇതൊരു തെറ്റായ രീതിയാണ്. ദിവ്യകാരുണ്യനാഥനോട് ചെയ്യുന്ന വലിയ അനാദരവാണ് ഇത്. കാരണം നമ്മുടെ വീട്ടിലേക്ക് ഒരു വിരുന്നുകാരന്‍വരുന്നു. അയാള്‍ വരുമ്പോഴേ നാം വീട്ടില്‍ നിന്നിറങ്ങിപ്പോവുകയാണെങ്കില്‍ അത് ആ അതിഥിയെ അപമാനിക്കുന്നതിന് തുല്യമല്ലേ? ഇതുതന്നെയാണ് ദിവ്യകാരുണ്യസ്വീകരണത്തിലും സംഭവിക്കുന്നത്.

യേശു നമ്മുടെ ഹൃദയത്തിലേക്ക എഴുന്നെള്ളിവരുന്ന സമയമാണ് അത്. ഈ സമയത്ത് നാം ഈശോയോട് സംസാരിക്കണം. വിശേഷങ്ങള്‍ പറയണം. അല്ലെങ്കില്‍ പറയൂ ഒരു അതിഥി അതും വിശേഷാല്‍ അതിഥി വീട്ടിലേക്ക് വരുന്നുവെന്ന് അറിയുമ്പോള്‍ നാം എങ്ങനെയായിരിക്കും അദ്ദേഹത്തെ സ്വീകരിക്കുന്നത്? ആ സ്വീകരണത്തിന്റെ പാതിയെങ്കിലും ഈശോയെന്ന വലിയ അതിഥി നമ്മുടെ ഹൃദയത്തിലേക്ക് എഴുന്നെളളി വരുമ്പോള്‍ നമുക്ക് സ്വീകരണം നല്‌കേണ്ടേ? നമുക്ക് ലഭിച്ച ദിവ്യകാരുണ്യം എന്ന മഹാദാനത്തെ വേണ്ടതുപോലെ വിലമതിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.