ഈശോയേ എന്റെ ഈശോയേ.. മനോഹരമായ ഒരു ദിവ്യകാരുണ്യഗീതം

ദിവ്യകാരുണ്യത്തിന്റെ ആഴവും പരപ്പും അറിഞ്ഞവര്‍ ആരുണ്ട്? നമ്മുടെ ബുദ്ധികൊണ്ടോ കഴിവുകൊണ്ടോ അളക്കാനാവാത്ത നിഗൂഢത ദിവ്യകാരുണ്യത്തില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം.

പക്ഷേ നമ്മില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ദിവ്യകാരുണ്യത്തിന്റെ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിട്ടുള്ളൂ. ഈശോ ഇന്നും നമ്മുടെയിടയില്‍ വസിക്കുന്നത് ദിവ്യകാരുണ്യത്തിലാണ്. ദിവ്യകാരുണ്യത്തിലടങ്ങിയിരിക്കുന്ന ഈശോയോടുള്ള സ്‌നേഹവും ആദരവും വരികളാല്‍ കോര്‍ത്തിണക്കിയിരിക്കുന്ന മനോഹരമായ ഒരു ഗാനം ഇപ്പോള്‍ ക്രൈസ്തവഭക്തിഗാന മേഖലയില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈശോയേ എന്റെ ഈശോയേ എന്ന് തുടങ്ങുന്ന ഈ ഗാനം യുകെ മലയാളികളുടെ ആഭിമുഖ്യത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജോബി പേയ്ക്കലിന്റെതാണ് രചന. ആത്മീയ ശുശ്രൂഷ മേഖലകളിൽ മുൻപന്തിയിൽ നിന്ന് ശുശ്രൂഷകളും ഗാനങ്ങളും യൂകെയിലുടനീളം വർഷങ്ങളായി നയിച്ചുവരുന്ന മാത്യു ജോണിന്റെ അനുഗ്രഹീത ശബദത്തിലാണ് ഗാനം ആസ്വദിക്കാനാവുന്നത്. പ്രമോദ് സാരംഗ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുപ്പവും സ്‌നേഹവും വളര്‍ത്താന്‍ സഹായകമായ ഈഗാനം കേരളക്കരയെങ്ങും അലയടിക്കട്ടെ.

ഗാനം കേൾക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.