യൂറോപ്പില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത് കഴിഞ്ഞവര്‍ഷം

ഫ്രാന്‍സ്: യൂറോപ്പിനെ സംബന്ധിച്ചിടത്തോളം 2019 ക്രെസ്തവവിരുദ്ധ വര്‍ഷമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്ക് നേരെ ഇന്നേവരെയുണ്ടായിട്ടില്ലാത്തവിധത്തിലുള്ള ആക്രമണങ്ങളും ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളും നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടന്നത്. ദേവാലയങ്ങള്‍, സ്‌കൂളുകള്‍, സെമിത്തേരികള്‍, സ്മാരകങ്ങള്‍ എന്നിവയെല്ലാം ആക്രമിക്കപ്പെട്ടു. ഒരു ദിവസം മൂന്ന് സംഭവങ്ങള്‍ എന്ന ക്രമത്തിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൂവായിരത്തോളം അക്രമസംഭവങ്ങള്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജര്‍മ്മനിയില്‍ ഒരു ദിവസം രണ്ടു സംഭവങ്ങള്‍ എന്ന കണക്കിലാണ് അക്രമങ്ങള്‍ നടന്നിരിക്കുന്നത് വിവിധ സംഘടനകളാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

സാത്താന്‍ ആരാധകര്‍ മുതല്‍ ഭീകരവാദികള്‍ വരെ ഇതിന് കാരണക്കാരായിട്ടുണ്ട്. ഗേയ്റ്റ്‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷനല്‍ പോളിസി കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.