വിശ്വാസത്തോടെ ഈ വചനം പറഞ്ഞുപ്രാര്‍ത്ഥിക്കൂ. ഫലം ഉറപ്പ്

നാം എത്രയോ കാലമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ചുള്ളതാണ് ഓരോ പ്രാര്‍ത്ഥനകളും. പക്ഷേ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം വിചാരിക്കുന്നത് നാം ചോദിക്കുന്നതു മാത്രം തരാനേ ദൈവത്തിന് കഴിവുളളൂവെന്നാണ്. എന്നാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തുതരാന്‍ കഴിവുള്ളവനാണ് നമ്മുടെ ദൈവം. പക്ഷേ അങ്ങനെയൊരു വിശ്വാസം നമുക്കുണ്ടായിരിക്കണമെന്ന് മാത്രം.

എഫേസോസ് 3:20 ഇക്കാര്യമാണ് നമ്മോട് പറയുന്നത്.

നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ. ആമ്മേന്‍

ഈ വചനം പറഞ്ഞു നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.