ഉപവസിക്കാനായി പ്രതിജ്ഞ എടുക്കാതിരിക്കുകയാണ് ഭേദം. ഈശോ ഇങ്ങനെ പറയാനിടയായ സാഹചര്യമറിയാമോ?

യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഉപവാസത്തെക്കുറിച്ച് യേശു വളരെ പ്രസക്തമായ ഈ വെളിപെടുത്തല്‍ നടത്തിയിരിക്കുന്നത്.ഈശോയുടെ വാക്കുകള്‍ ഇപ്രകാരമാണ:

ഉപവസിക്കാന്‍ സാധിക്കാത്തവര്‍ മറ്റേതെങ്കിലും വിധത്തില്‍ ദൈവത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമെങ്കില്‍ സ്വന്തം ബലഹീനത നിമിത്തം അത് തടസ്സപ്പെടുത്തരുത്. ഉപവസിക്കാനായി പ്രതിജ്ഞ എടുക്കാതിരിക്കുന്നതാണ് അതിലും ഭേദം. നിങ്ങളെക്കൊണ്ട് സാധിക്കുന്നതു മാത്രമാണ് ദൈവം ചോദിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങള്‍ അവിടുത്തേക്ക് മനസ്സിലാകുമെന്ന് മാത്രമല്ല നിങ്ങള്‍ നിവേദ്യായി നല്കുന്നതൊക്കെയും അവിടുന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ഉപവസിക്കാന്‍ കഴിവുള്ള ഒരാളാണെങ്കില്‍ ആ കഴിവില്ലാത്തവരെ അതിന്റെ പേരില്‍ പുച്ഛിക്കരുതെന്നും ഈശോ ഓര്‍മ്മിപ്പിക്കുന്നു. ചിലര്‍ക്ക് വെള്ളം മാത്രം കുടിച്ച്ഉപവസിക്കാന്‍ കഴിയുമെന്ന് പറയുന്ന ഈശോ ചിലര്‍ക്ക് കുറച്ചു അപ്പത്തിന്റെ ആവശ്യം കൂടി ഉള്ളവരാണെന്നും സമ്മതിക്കുന്നു. അതുകൊണ്ട് അപ്പം ആവശ്യമുള്ളവര്‍ തെല്ലും കുറ്റബോധം ഇല്ലാതെ അത് കഴിക്കേണ്ടതാണെന്നും ഈശോ പറയുന്നു,. ശരീരങ്ങള്‍ ഉപവാസമെന്ന പ്രക്രിയയുമായി ഇണങ്ങിച്ചേരാന്‍ ബുദധിമുട്ടുളളവര്‍ക്കാണ് ഭക്ഷണം ആവശ്യമായിരിക്കുന്നത്.

നമുക്ക് നമ്മുടെ ഉപവാസങ്ങളെയും ഒന്ന് അപഗ്രഥിച്ചുനോക്കാം. വെള്ളം മാത്രം കുടിക്കാതെ ഭക്ഷണവും കൂടി കഴിച്ചുപോയതോര്‍ത്ത് ആത്മനിന്ദ അനുഭവിക്കേണ്ടതില്ലെന്നാണ് ഈശോയുടെ ഈ വാക്കുകള്‍ നമ്മെ ആശ്വസിപ്പിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.